ചുഴി
"രാമേട്ടനാണ്.
ഉണ്ണിക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. ഈ കത്ത് കുഞ്ഞിന് കിട്ടുമോയെന്നറിയില്ല. ഓർഫനേജിൽ അന്വേഷിച്ചിട്ടാണ് കുഞ്ഞിന്റെ ഇപ്പോഴത്തെ അഡ്രസ് കിട്ടിയത്. സുഖമില്ലാതെ കിടപ്പാണ്. മരിക്കുന്നതിന് മുൻപ് കുഞ്ഞിനെ ഒന്ന് കാണണമെന്നുണ്ട്. കഴിയുമെങ്കിൽ ഒന്നിവിടം വരെ വരണം."
പല അഡ്രസ്സുകളിലൂടെ കയ്മാറിവന്ന കത്ത് ചുളുങ്ങി കീറിയിരുന്നു. നിഖിൽ അത് മടക്കി പോക്കറ്റിൽ ഇട്ടു. ജാലകത്തിന് പുറത്ത് വഴിവിളക്കുകളും വാഹനങ്ങളുടെ ഹെഡ് ലൈറ്റും ചേർന്ന് നഗരത്തിന്റെ ഇരുട്ടിനെ ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
"മണിക്കലിലേക്ക് പോകുന്നുണ്ടോ."
സുമിത്രയുടെ കണ്ണിൽ ആശങ്ക കാണാം.
"തീരുമാനിച്ചിട്ടില്ല.
ഗോപു ഉറങ്ങിയോ?"
"ഉം."
ഇതു വരെ മണിക്കലിനെ മറവിയിൽ എവിടെയോ കുഴിച്ചിട്ടിരിക്കുകയായിരുന്നു. ഇരുപതുവർഷം കഴിഞ്ഞ് വന്ന കത്ത് കുഴി തോണ്ടി ദുർഗന്ധം വമിക്കുന്ന ഓർമ്മകളെ പുറത്തെടുത്തു. അതിന് തണുത്തുറഞ്ഞ മരണത്തിന്റെ ഗന്ധമായിരുന്നു.
*******************
"ഉണ്ണി ആ കിണറിന്റെ ഒതുക്കു കല്ലിൽ ഇരിക്കണ്ട. അത് ഇടിഞ്ഞിരിക്കുന്നത് കാണുന്നില്ലെ."
ഗൗരി ചേച്ചി കുടത്തിൽ വെള്ളമെടുത്ത് ദേഷ്യത്തോടെ തുറിച്ച് നോക്കി നിൽപ്പാണ്.
ഇല്ലെന്ന് പറഞ്ഞ് കൊഞ്ഞനം കുത്തിയപ്പോൾ കുടത്തിൽ നിന്ന് വെള്ളമെടുത്ത് മുഖത്ത് തെറിപ്പിച്ചു.

.......................
മഴത്തുള്ളി മുഖത്ത് തട്ടിയപ്പോൾ ആണ് നിഖിൽ ഉണർന്നത്.
ഗോപു സുമിത്രയുടെ മടിയിൽ ആണ്. രണ്ട് പേരും ഉറക്കത്തിലാണ്. ബസ്സിന്റെ വേഗതക്കും മഴയുടെ താളത്തിനും ഒപ്പം വഴി കാഴ്ചകൾ പുറകോട്ടോടി കൊണ്ടിരുന്നു. ഒരേ താളത്തിൽ.
...............................
മണിക്കലിൽ എത്തുമ്പോൾ ഉച്ചകഴിഞ്ഞിരുന്നു.
ഗോപു കാഴ്ചകൾ കാണുന്ന തിരക്കിലാണ്.
"നമ്മൾ ബസിറങ്ങിയ ശേഷം ഒരൊറ്റ മനുഷ്യജീവിയെ പോലും കാണാത്തതിൽ അത്ഭുതം തോന്നുന്നു. ഇവിടെങ്ങും ആരുമില്ലേ.? "
"എ?"
"ഹാ നല്ല ആളോടാ ചോദിക്കുന്നത്. നിഖിൽ മറ്റേതോ ലോകത്താണ്. സ്ഥലം എത്തിയതു പോലും അറിഞ്ഞിട്ടില്ല തോന്നുന്നു."
സുമിത്രയുടെ ചോദ്യത്തിന് നിഖിൽ പ്രയാസപ്പെട്ട് ഒരു ചിരി വരുത്തിച്ചു.
"പത്തു വയസ്സുള്ളപ്പോൾ ഞാനിവിടന്ന് പോയതാണ്. അന്നീ വഴിയിൽ ഒന്നിടവിട്ട് വീടുകൾ ഉണ്ടായിരുന്നു. രാമേട്ടന്റെ കയ്പിടിച്ച് സ്കൂളിൽ പോകുമ്പോൾ ഉണ്ണീ വിളിച്ച് വിശേഷങ്ങൾ ചോദിക്കുന്നവർ ഉണ്ടായിരുന്നു.

ഇപ്പോൾ പൊട്ടിപൊളിഞ്ഞ വീടുകൾ അല്ലാതെ മറ്റെല്ലാം തിരിച്ചറിയാൻ പറ്റാത്ത വിധം മാറി. "
"ഹും. ഇനിയും പോകാൻ ണ്ടോ? "
"കുറച്ചു ദൂരം. ആ കാണുന്നവളവു തിരിഞ്ഞാൽ രാമേട്ടന്റെ വീടായി. ആ റബ്ബർ തോട്ടത്തിനുള്ളിൽ "
"ഇന്നിനി വീട്ടിൽ പോകാൻ പറ്റില്ലാ ല്ലേ."
"തോന്നുന്നില്ല. ആൾതാമസം ഇല്ലാതെ കിടക്കുന്നതല്ലെ. വൃത്തിയാക്കണ്ടി വരും. ഇന്നിനി രാമേട്ടന്റെ വീട്ടിൽ കഴിയാം."
റബ്ബർ തോട്ടത്തിനും രാമേട്ടന്റെ വീടിനും ഒരു മാറ്റവും വന്നിട്ടില്ലായെന്ന് നിഖിലിന് തോന്നി.
മുറ്റത്തേക്കു കയറിയപ്പോൾ രാധേച്ചി ഉമ്മറപ്പടിയിൽ ഇരുന്ന് മണ്ണെണ്ണ വിളക്കിന് തിരിയിട്ടു കൊടുക്കുന്നത് കണ്ടു. അവരിൽ പ്രായത്തിന്റെ അവശത കാണാം. മുറ്റത്തു നിൽക്കുന്ന അതിഥികളെ മനസ്സിലാവാത്തതു കൊണ്ട് അവർ ആദ്യം സൂക്ഷിച്ച് നോക്കി. നിഖിൽ ചിരിയോടെ രാധേച്ചിക്ക് ഓർമ്മയില്ലേ ? എന്ന് ചോദിച്ചപ്പോൾ അവർ ഞെട്ടി. പിന്നെ കരഞ്ഞു. സാരിത്തലപ്പിൽ മുഖം തുടച്ച് മുറ്റത്ത് സങ്കോചത്തോടെ നിൽകുന്ന സുമിത്രയേയും ഗോപുവിനേയും അരികിലേക്ക് വിളിച്ചു.
നിഖിലിന് അമ്മയും ഗൗരി ചേച്ചിയും അടുത്തുള്ളതുപോലെ തോന്നി. ബസ്സിറങ്ങിയതു തൊട്ട് മണിക്കലിൽ ആരോ കാത്തിരിക്കുന്ന പോലെ. മണിക്കലിലേക്കുള്ള വഴിയിലെ ഓരോ വളവും ഓർമ്മകളിലേക്കുള്ള തിരിച്ചു പോക്കായിരുന്നു. വഴിയിലുടനീളം തെച്ചിപ്പൂകൾ വീണു കിടന്നിരുന്നു. പൂക്കളിൽ കാല് മുദ്ര പതിപ്പിച്ചു കൊണ്ട് ഗൗരി അതിലൂടെ നടക്കുന്നുണ്ടായിരുന്നു.
ഓർമ്മകളോളം നിഖിൽ മറ്റൊന്നിനേയും ഭയപ്പെട്ടിരുന്നില്ല.
"രാമേട്ടൻ കുറച്ചു കാലമായ് ഒരേ കിടപ്പാണ്. വയ്യാത്ത കാര്യം ഉണ്ണി എങ്ങനാ അറിഞ്ഞത്?"
"എ?"
"രാധേച്ചി പറഞ്ഞതൊന്നും നിഖിൽ കേട്ടു കാണില്ല. "
സുമിത്ര നിഖിലിന്റെ തോളിൽ തട്ടി കാര്യം തിരക്കി.
രാധേച്ചി ചിരിച്ചു.
"ഉണ്ണിക്ക് രാമേട്ടനെ കണണ്ടേ?
അകത്ത് മുറിയിൽ ഉണ്ട്. "
..................
ജനാലക്കു പുറത്ത് ഇരുട്ട് വ്യാപിക്കുന്നുണ്ടായിരുന്നു.
ഗോപു വാതിലിൽ തൂക്കിയിട്ട ശംഖുമാലയെ ഇളക്കി കളിച്ചോണ്ടിരുന്നു.
പിന്നെ അകത്ത് ഒരു പൂച്ചയെ കണ്ടപ്പോൾ അതിന്റെ പുറകേ ഓടി. സുമിത്രക്ക് രാധേച്ചി മുറികൾ കാണിച്ചു കൊടുക്കുമ്പോൾ മുറിയിൽ നിഖിലും രാമേട്ടനും ഇരുപതു വർഷത്തെ നിശബ്ദത എങ്ങനെ മുറിക്കണം എന്നറിയാതെ ഉഴറി.
"ഇവിടെ നിന്ന് അവർ എങ്ങോട്ടാ കൊണ്ടുപോയത്?"
"കുറച്ചു കാലം ട്രീറ്റ്മെൻറ്റുണ്ടായിരുന്നു. പിന്നെ അഗതി മന്ദിരത്തിൽ.
സുമിത്രയെ കല്യാണം കഴിച്ച ശേഷം കൽകത്തയിലേക്ക് പോയി.
കളവൂരിൽ വന്നിട്ട് ഒരു മാസമായി. "
"ഉണ്ണി ഒരിക്കലെങ്കിലും തിരിച്ചു വരും എന്ന് പ്രതീക്ഷിച്ചിരുന്നു.
മണിക്കൽ ആരെയും അതിന്റെ വേരുകൾ അറുത്ത് പോകാൻ അനുവദിക്കില്ല.
ഒടുക്കം ഇവിടെ തന്നെ തിരിച്ചെത്തിക്കും."
"രാമേട്ടന് തെറ്റി.
ഞങ്ങൾ രണ്ട് ദിവസം മാത്രം ഇരിക്കാനുള്ള തയ്യാറെടുപ്പിലാണ് വന്നത്".
രാമേട്ടൻ ചിരിച്ചു.
ചിരിച്ചപ്പോൾ എല്ലും തോലും മാത്രമായിരുന്ന ശരീരത്തിൽ വാരിയെല്ല് പൊന്തി നിന്നു.
"അന്ന് ഞാൻ മണിക്കലിൽ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ...... ഹാ ഇനി പറഞ്ഞിട്ട് കാര്യമില്ല."
വാതിലിന്റെ ഇടയിൽ കൂടി വന്ന ഉറുമ്പുകൾ നിഖിലിനെ അസ്വസ്ഥനാക്കി.
"ഉറക്കം വരുന്നു രാമേട്ടാ, കിടക്കട്ടെ."
................................................
"നിങ്ങൾ വല്ലാതെ വിളറി വെളുത്തിരിക്കുന്നു നിഖിൽ."
സുമിത്ര ഒരു നിമിഷം ഗൗരി ആണെന്ന് നിഖിലിന് തോന്നി.
"നമുക്ക് നാളെ വീടു വരെ ഒന്നു പോണം. ഒരു ദിവസം അവിടെ കഴിയാം."
"അതു വേണോ?"
"വേണം"
"നിങ്ങൾ വളരെ അസ്വസ്ഥനാണ് നിഖിൽ കുറച്ച് നേരം വിശ്രമിക്കു"
സുമിത്രക്ക് മുഖം കൊടുക്കാതെ നിഖിൽ പുറത്തേ ഇരുട്ടിലേക്ക് ഉറ്റുനോക്കി കൊണ്ടിരുന്നു.
.......................................................
കൂറ്റൻ മതിലും ഗേറ്റും കാട്ടുവള്ളികളാൽ മൂടിയിരുന്നു. ഗേറ്റ് തുരുമ്പെടുത്തിരുന്നതിനാൽ ഒന്ന് തള്ളിയപ്പോഴേക്കും തുറന്നു വന്നു. അകത്ത് മാവിനും പ്ലാവിനും ഒപ്പം പേരറിയാത്ത കുറേ മരങ്ങളും വളർന്നിരുന്നു. പിന്നെ ഒരു ഓടിട്ട വീടും.
"ഗോപൂ ... ആ കിണറിന്റെ ഒതുക്കു കല്ലിൽ ഇരിക്കണ്ട, അത് ഇടിഞ്ഞിരിക്കുന്നത് കാണുന്നില്ലേ, താഴെ ഇറങ്ങ്. "
സുമിത്ര വിളിച്ചപ്പോൾ ഗോപു കൊഞ്ഞനം കുത്തി കാണിച്ച് ചാടി ഇറങ്ങി.
"ഇവിടെ നിന്ന് ഒച്ച ഇട്ടാൽ പോലും ആരും കേൾക്കില്ലല്ലോ നിഖിൽ, ഒറ്റപ്പെട്ട പോലെ."
"സൂക്ഷിച്ച് വാ ജനലിലും വാതിലിലും ആണി അടിച്ചിട്ടുണ്ട്. തുരുമ്പെടുത്തുകാണും. തൊട്ടാൽ ചിലപ്പോൾ മുറിയും."
മുറ്റത്ത് കിടന്നിരുന്ന ചങ്ങല കാലുകൊണ്ട് തട്ടിമാറ്റി വാതിൽ തുറക്കുന്നതിനിടയിൽ നിഖിൽ പറഞ്ഞു.
"അപ്പൊ ഈ ജനൽ തുറക്കാൻ പറ്റില്ലല്ലോ? എന്തിനാ ഇങ്ങനെ ആണി അടിച്ചത്?"
"അറിയില്ല. അമ്മ ചെയ്തതാണ്."
അന്ന് അമ്മ ചെയ്തതിനൊന്നും വർഷങ്ങൾക്ക് ശേഷവും നിഖിലിന് ഉത്തരം കിട്ടിയിട്ടില്ല.
..........................................
പൊടി തട്ടി കഴിഞ്ഞപ്പോഴേക്കും സന്ധ്യ ആയിരുന്നു. പുറത്ത് നല്ല മഴയുണ്ട്.
" അന്ന് അമ്മ പറമ്പിൽ നിന്ന് ഓടി വന്ന് ഇറയത്തു കേറുമ്പോഴും ഇതുപോലെ മഴ പെയ്യുന്നുണ്ടായിരുന്നു. മുണ്ടിൽ ചളി പറ്റിയിരുന്നു. ആകെ ഭയന്നിരുന്നു.
ഒന്നും പറയാതെ എന്റെ കയ്പിടിച്ച് പറമ്പിലേക്കോടി.
കുളത്തിൽ ഗൗരി ചേച്ചി കിടക്കുന്നുണ്ടായിരുന്നു. പകുതി മുങ്ങി. എനിക്കന്ന് പത്തു വയസ്സേ ഉണ്ടായിരുന്നുള്ളു. അതു കൊണ്ട് ചേച്ചി സ്വയം നീന്തി വരാത്തത് എന്താ എന്ന് അന്ന് മനസ്സിലായില്ല.
ഒരു വിധത്തിലാണ് അമ്മ ഗൗരി ചേച്ചിയെ കരക്കെത്തിച്ചത് . അപ്പോൾ അമ്മ കരഞ്ഞിരുന്നില്ല. അല്ല അതിന് കഴിഞ്ഞിരുന്നില്ല.
ഗൗരി ചേച്ചിയേ മുടിയിൽ പിടിച്ച് വലിച്ചാണ് അമ്മ അകത്തു കൊണ്ടു പോയത്. ഞാനും കൂടെ ഓടിച്ചെന്നു.
അകത്ത് ചെന്നപ്പോൾ ചേച്ചിയുടെ കാലിൽ ചങ്ങലകൊണ്ട് ബന്ധിക്കുന്നതാണ് കണ്ടത്. ചോദിച്ചപ്പോൾ ആരും പിടിച്ചോണ്ട് പോകാതിരിക്കാൻ ആണെന്നു പറഞ്ഞു.
അന്നാദ്യമായി ഞാനമ്മയെ പേടിച്ചു.
പുറത്തേക്കോടാൻ നോക്കിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടി, ആണി അടിച്ചു.
ഗൗരി ചേച്ചിയെ കെട്ടിപ്പിടിച്ച് ഇരുന്നിടത്തുനിന്ന് പിന്നെ അമ്മ എഴുന്നേറ്റില്ല.
ഒരു മാസം.
ഈ മുറിയിൽ നിറയെ ഉറുമ്പായിരുന്നു. ഉറുമ്പുകൾക്കും പുഴുക്കൾക്കും ഇടയിൽ ജീവനോടെ ഞാനും."
"ഒരോന്നും ആലോചിക്കാതെ കിടക്കാൻ നോക്കൂ "
സുമിത്ര തലയിൽ തൊട്ടപ്പോൾ നിഖിൽ ഇരുട്ടിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു
അയാളുടെ കാതിൽ മഴ പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു.
...................................
ഉറക്കത്തിൽ വാതിലിൽ ആരോ തട്ടി വിളിക്കുന്നതു പോലെ നിഖിലിന് തോന്നി.
വാതിൽ തുറന്നപ്പോൾ മുറ്റത്ത് മഴയിൽ അമ്മ നിൽക്കുന്നു. മുണ്ടിൽ ചളി പറ്റിയിട്ടുണ്ട്.
അമ്മ കയ്യിൽ ഇരുന്ന ചങ്ങല നിഖിലിന് നേരെ നീട്ടി.
മിന്നലിന്റെ വെളിച്ചത്തിൽ കിണറിന്റെ അരികിൽ ഗൗരിയെ കണ്ടു. ഒന്നും മിണ്ടാതെ, മുഖത്ത് നോക്കാതെ.
............................................................
ചങ്ങലയുടെ കിലുക്കം കേട്ടാണ് സുമിത്ര ഉണർന്നത്.
പുറത്ത് അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.
അടുത്ത് നിഖിലിനെ കണ്ടില്ല. വാതിൽക്കൽ തട്ടുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ നിഖിൽ അടഞ്ഞ വാതിൽക്കലിൽ നിൽക്കുന്നുണ്ട്. കയ്യിൽ ചുറ്റികയും ആണിയും ഉണ്ട്. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ കാലിൽ ബന്ധിച്ച ചങ്ങല വലിഞ്ഞു വേദനിച്ചു.
പുറത്തപ്പോഴും മഴ പെരുമ്പറ കൊട്ടുന്നു ണ്ടായിരുന്നു.

Good
മറുപടിഇല്ലാതാക്കൂ